News
ആ വാർത്ത വ്യാജം; വ്യക്തമാക്കി ജനാർദ്ദനന്റെ ആരാധകർ രംഗത്ത്
ആ വാർത്ത വ്യാജം; വ്യക്തമാക്കി ജനാർദ്ദനന്റെ ആരാധകർ രംഗത്ത്
Published on
നടൻ ജനാർദ്ദനൻ മരിച്ചുവെന്നുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ വാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ആരാധകർ. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ജനാർദ്ദനന്റെ ആരാധകർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് ജനാർദ്ദനൻ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി പേർ വാർത്ത ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി ആരാധകർ എത്തിയത്.
Continue Reading
You may also like...
Related Topics:news
