Connect with us

‘ഭയന്ന് വാഷ്‌റൂമിലേയ്ക്ക് ഓടിക്കയറി, വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിന് താല്‍പര്യമുണ്ടായിരുന്നില്ല; രാജ് കുന്ദ്രയ്‌ക്കെതിരെ പീഡന ആരോപണവുമായി നടി

News

‘ഭയന്ന് വാഷ്‌റൂമിലേയ്ക്ക് ഓടിക്കയറി, വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിന് താല്‍പര്യമുണ്ടായിരുന്നില്ല; രാജ് കുന്ദ്രയ്‌ക്കെതിരെ പീഡന ആരോപണവുമായി നടി

‘ഭയന്ന് വാഷ്‌റൂമിലേയ്ക്ക് ഓടിക്കയറി, വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിന് താല്‍പര്യമുണ്ടായിരുന്നില്ല; രാജ് കുന്ദ്രയ്‌ക്കെതിരെ പീഡന ആരോപണവുമായി നടി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്ര പിടിയിലാകുന്നത്. തുടര്‍ന്ന് നിരവധി പേരാണ് കുന്ദ്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷെര്‍ലിന്‍ ചോപ്ര.

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി പറയുന്നത്. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി.

2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചു. ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നാണ് പറഞ്ഞത്. മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചു. താന്‍ പ്രതിരോധിച്ചു. വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. 

ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി.

ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ശില്‍പ്പ ഷെട്ടിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഹോട്ട്‌ഷോട്സ് എന്ന ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്.


Continue Reading
You may also like...

More in News

Trending

Recent

To Top