News
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
Published on

കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടർച്ചയായി വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി.
വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല.
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽ ജയിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓഗസ്റ്റിൽ തീരേണ്ടതാണ്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള പ്രസിതസന്ധികൾ കാരണം വിചാരണ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആകെ നൂറ്റി നാൽപത് സാക്ഷികൾ ഉള്ള കേസിൽ എൺപത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു,
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...