കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു; ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ
കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു; ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ
കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു; ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ
ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് താരം പറയുന്നു. സാജൻ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്.
‘ഒളിമ്പിക്സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു‘, എന്നാണ് മോഹൻലാൽ കുറിച്ചത്.
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 27 കാരനായ സാജന് റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സാജന് എത്തിയിരിക്കുന്നത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ 1:56.48 സമയമാണ് ഒളിമ്പിക്സ് യോഗ്യത. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സാജന് നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.
മുന്‍പ് ബെല്‍ഗ്രേഡ് ചാമ്പ്യന്‍ഷിപ്പില്‍ സാജന് സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. അന്ന് 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...