Connect with us

വന്‍ തുക ചെലവാക്കി തന്റെ സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്!, 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരുന്ന വീടിന്റെ ചെലവ് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

News

വന്‍ തുക ചെലവാക്കി തന്റെ സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്!, 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരുന്ന വീടിന്റെ ചെലവ് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

വന്‍ തുക ചെലവാക്കി തന്റെ സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്!, 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരുന്ന വീടിന്റെ ചെലവ് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ധനുഷ്. താരത്തിന്റേതായി വരുന്ന വാര്‍ക്കളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ തന്റെ സ്വപ്‌ന ഭവനം നിര്‍മ്മിക്കാന്‍ പോകുന്നു എന്നുളള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതുതായി സ്ഥലം വാങ്ങിയിരുന്നു.

ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പര്‍താരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് താരം ഈ സ്ഥലത്തിന്റെ ഭൂമിപൂജ നിര്‍വഹിച്ചത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ധനുഷിന്റെ വീട് ഉയരാന്‍ പോകുന്നത്. നാല് നിലകളും ഈ വീടിനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ 150 കോടി രൂപ ചെലവില്‍ തന്റെ സ്വപ്നഭവനം നിര്‍മിക്കാനാണ് താരത്തിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി രജനീകാന്ത് താമസിക്കുന്ന പ്രദേശത്തിന് സമീപത്തായാണ് ധനുഷും സ്ഥലം വാങ്ങിയിരിക്കുന്നത്. പരേതയായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ വീട് ഈ പ്രദേശത്ത് തന്നെയാണ്.

അതേസമയം, ജഗമേ തന്തിരം എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. അതോടൊപ്പം തന്റെ പുതിയ ചിത്രത്തെ കുറിച്ചും ധനുഷ് തുറന്ന് പറഞ്ഞിരുന്നു. ‘ഞാന്‍ ആരാധിക്കുന്ന സംവിധായകനായ ശേഖര്‍ കമ്മൂലക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണ്. കൂടാതെ നാരായണ്‍ ദാസ് നരഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ നിര്‍മ്മിക്കുന്ന മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ലൗ സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ശേഖര്‍ കമ്മൂല. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ചിത്രത്തിന്റെ റിലീസ് നീളുന്നത്. തിയറ്ററില്‍ തന്നെ ലൗ സ്റ്റോറി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

More in News

Trending

Recent

To Top