Connect with us

സുഹൃത്തിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ചു; രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ

News

സുഹൃത്തിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ചു; രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ

സുഹൃത്തിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ചു; രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ

മോഷണ കേസിൽ രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്. ഹിന്ദിയിലെ ക്രൈം സീരിയലുകളിലെ താരങ്ങളായ സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവയും മോസിനാ മുക്താർ ഷെയ്ക്കുമാണ് പിടിയിലായത്.

ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ റോയൽ പാം ഏരിയയിൽ രണ്ടു പേരും താമസം മാറിയത്.

താമസ സ്ഥലത്തു നിന്നും 3,28,000 രൂപ മോഷണം പോയതിന് പിന്നാലെ ഇരുവരേയും വീട്ടിൽ നിന്ന് കാണാതായിരുന്നു. പേയിങ് ഗസ്റ്റ് സൗകര്യമൊരുക്കിയ സ്ത്രീ ലോക്കറിൽ സൂക്ഷിച്ച പണമാണ് കാണാതായത്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് നടിമാരും അറസ്റ്റിലായത്.

പൊലീസിൽ നൽകിയ പരാതിയിൽ നടിമാരെ സംശയിക്കുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയിൽ ഹാജരാക്കി.

സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതികളെ ജൂൺ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

More in News

Trending

Recent

To Top