News
അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിനെതിരെ പ്രതിക്ഷേധം; നടന്റെ കോലം കത്തിച്ച് പ്രക്ഷോഭകര്‍
അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിനെതിരെ പ്രതിക്ഷേധം; നടന്റെ കോലം കത്തിച്ച് പ്രക്ഷോഭകര്‍
ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്ന ചിത്രത്തിനെതിരെ കര്‍ണി സേനയില്‍ നിന്നും കുറച്ച് മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് ചൗഹാന്റെ വേഷമാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണി സേന നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചണ്ഡീഗഢില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ചിത്രത്തിന്റെ പേര് പൃഥ്വിരാജില്‍ നിന്ന് ഹിന്ദു സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്‍ എന്ന് മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. ഹിന്ദു ചക്രവര്‍ത്തിമാരില്‍ അവസാനത്തെ ആളാണ് പൃഥ്വിരാജ് ചൗഹാനെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരിന് വേണ്ട ബഹുമാനം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടാതെ കഥയില്‍ ചരിത്രം വളച്ചൊടിക്കുന്ന രീതിയിലുള്ള യാതൊരു മാറ്റവും പാടില്ലെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
മഹാസഭ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ക്ഷത്രിയ സമാജം പദ്മാവത്, ജോദാ അക്ബര്‍ എന്നീ ചിത്രങ്ങളുടെ അനുഭവം പൃഥ്വിരാജ് എന്ന ചിത്രത്തിനും ഉണ്ടാവുമെന്ന് സംഘടനയിലെ നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മുദ്രാവാക്ക്യങ്ങള്‍ക്കൊപ്പം കേന്ദ്ര കഥാപാത്രമായ അക്ഷയ് കുമാറിന്റെ കോലവും പ്രക്ഷോഭകര്‍ കത്തിച്ചു.
2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. തന്റെ ആദ്യ ചരിത്ര സിനിമയാണ് ഇത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന സിനിമയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്. സംയുക്ത എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷി ചെയ്യുന്നത്. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.