മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷക പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദീൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ ചിത്രങ്ങളായിരുന്നു താരത്തിനെ ജനപ്രിയ നായകനാക്കിയത്.പിന്നീട് ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും, വില്ലൻ കഥാപാത്രങ്ങളിലൂടെയും കയ്യടി വാങ്ങിയിരുന്നു
എന്നാൽ സിനിമയില്‍ തന്നെ നിലനില്ക്കാന് കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി ഷറഫുദീന്‍. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഷറഫുദീന്‍ പറയുന്നു.
‘അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമ ചെയ്തു കഴിഞ്ഞും എനിക്ക് സിനിമയില്‍ നിലനില്ക്കാന് കഴിയുമെന്ന ആത്മ വിശ്വാസം ഇല്ലായിരുന്നു. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ആലുവയിലുള്ള സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് നിന്റെ അഭിനയത്തിന് എവിടെയോ ഒരു കുഴപ്പം ഉണ്ടെന്നാണ്. അവര്‍ അത് സത്യസന്ധമായി പറഞ്ഞതാണ്. എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. അഭിനയത്തില്‍ ഞാന്‍ മാറ്റി പിടിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് അതോടെ ബോധ്യമായി. ഷറഫുദീന്‍ പറഞ്ഞു.
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...