Connect with us

കൊടുംക്രൂരത …ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ

News

കൊടുംക്രൂരത …ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ

കൊടുംക്രൂരത …ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ

ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ. ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ ഇന്ധനവില ദിവസവും കൂട്ടികൂട്ടി എണ്ണക്കമ്പനികൾ നടത്തുന്ന കൊടുംകൊള്ള സാമൂഹദുരന്തമാകുകയാണ്.

ഇന്ധനവിലയുടെ നിർണയാധികാരം എണ്ണക്കമ്പനികളിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാരിൽ നിക്ഷിപതമാക്കി നികുതി ഒഴിവാക്കാൻ രാജ്യത്തെ ഭരണകൂടം തയാറാകണമെന്നും പ്രേംകുമാർ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് എഴുതിയ ലേഖനത്തിൽ പറയുന്നു

‘അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നർക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാൻ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിർബന്ധിക്കുന്നുണ്ട്. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവർ. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വർധന എന്ന കൊടുംക്രൂരതയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാൻ അനുവദിക്കണം.

എന്തുതന്നെയായാലും ഇന്ധനവില കുത്തനേ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ടായേതീരു. അതിനു തയ്യാറാകാൻ മനസ്സുകാട്ടാത്തവരെ അനുകൂലമായ നിലപാടിലേയ്ക്ക് കൊണ്ട ുവരാനുള്ള അതിശക്തമായ പ്രതിഷേധ സമ്മർദ്ദങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉയർന്നു വരേണ്ട ിയിരിക്കുന്നു.

ഒപ്പം തന്നെ എണ്ണക്കമ്പനികളുടെ ധാർഷ്ട്യത്തിനും ജനദ്രോഹത്തിനും കൊള്ളലാഭക്കൊതിയ്ക്കും തടയിടുന്ന ബദൽ സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ട ിയിരിക്കുന്നു. യാത്രകൾക്ക് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. ഹ്രസ്വദൂരസഞ്ചാരങ്ങൾക്ക് സൈക്കിൾ പോലുള്ള ഇന്ധനരഹിത വാഹനങ്ങൾ പ്രായോഗികമാക്കുക. കഴിയുന്നത്ര കാൽനടയാത്രകൾ നടത്തുക. അദ്ദേഹം പറഞ്ഞു

രാജ്യത്തെ ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് . പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തിലെ പെട്രോള്‍ വില 98 രൂപ പിന്നിട്ടു.

Continue Reading
You may also like...

More in News

Trending

Recent

To Top