News
തമിഴ്നാടിന് സഹായഹസ്തവുമായി ഗോകുലം മൂവീസ്; ഒരു കോടി രൂപ സംഭാന നല്കി
തമിഴ്നാടിന് സഹായഹസ്തവുമായി ഗോകുലം മൂവീസ്; ഒരു കോടി രൂപ സംഭാന നല്കി
കേരളത്തെ പോലെ തന്നെ കൊവിഡ് ഭീഷണി നേിരുടുന്ന സംസ്ഥാനമാണ് ഇന്ന് തമിഴ്നാടും. കൊവിഡ് മരണങ്ങളും വെല്ലുവിളിയാകുന്നു. അയൽ സംസ്ഥാനമായ തമിഴ്നാടിന് സഹായഹസ്തവുമായി ഗോകുലം മൂവീസ്
ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്. ഗോകുലം കമ്പനി ചെയര്മാന് ഗോകുലം ഗോപാലനാണ് സംഭാന നേരിട്ട് കൈമാറിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം നൽകിയത്.
കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാടിനെ സഹായിക്കുന്നതിന്, മുമ്പ് ഞങ്ങളുടെ ചെയര്മാന് അതേ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയിരുന്നുവെന്നും ഗോകുലം മൂവീസ് അറിയിച്ചു.
അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് സഹായവുമായി നടന് സൂര്യ എത്തിയിരുന്നു. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5,000 രൂപ ധനസഹായം സൂര്യ നല്‍കിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും തമിഴ്നാട് സര്‍ക്കാറിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. ഇതു കൂടാതെ സൂര്യ വിദ്യര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും, കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു.
ഓക്സിജൻ കിട്ടാതെ ആള്ക്കാര് മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം ചെന്നൈയില്‍ നിന്ന് വന്നിരുന്നു. നിലവില്‍ കൊവിഡ് കണക്കുകള്‍ കുറയുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
