News
സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക; ഹരീഷ് പേരടി
സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക; ഹരീഷ് പേരടി
കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ കെ. സുധാകരന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. കെ. സുധാകരൻ കോൺഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാർഥമായി പണിയെടുക്കണമെന്നും ഹരീഷ് പറഞ്ഞു.
‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക ….ഞങ്ങൾക്ക് രാഷ്ട്രിയം പറയാൻ കോൺഗ്രസ് ഇവിടെ വേണം…അഭിവാദ്യങ്ങൾ.’–ഹരീഷ് പേരടി കുറിച്ചു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കെപിസിസി പ്രസിഡന്റ് ആയി സുധാകരനെത്തുന്നത്.
1948ല്‍ കണ്ണൂര്‍ നടാലില്‍ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായിട്ടായിരുന്നു സുധാകരന്റെ ജനനം. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. കരുണാകരന്റെ വലംകൈ ആയിരുന്ന എന്‍ രാമകൃഷ്ണനില്‍ നിന്നും കണ്ണൂര്‍ ഡി സി സി പിടിച്ചെടുത്തതോടെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായി.
ഇപി ജയരാജന് വധശ്രമക്കേസ്, സേവറി ഹോട്ടല്‍ ബോംബാക്രമണം, നാല്‍പ്പാടി വാസു വധക്കേസ് തുടങ്ങി കേസുകളുടെ ഒരു ഒഴുക്ക് തന്നെയുണ്ട് ഈ നേതാവിന്. കണ്ണൂരിലെ പേരാവൂരിനടുത്ത് വച്ച് സുധാകരന് ഒരു വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ജയിലില്‍ പോയി മടങ്ങിയെത്തിയ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് ഒരുക്കിയ സ്വീകരണയോഗത്തില്‍ ഒരു ജഡ്ജിക്ക് ഒരാള്‍ കോഴവാഗ്ദ്ധാനം ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് വരെ സുധാകരന് പറഞ്ഞിട്ടുണ്ട്.
