Connect with us

കോവിഡ് സാധാരണ ജലദോഷ പനിയാണെന്നാണ് ഞാൻ ആദ്യം പറഞ്ഞത്; എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി

News

കോവിഡ് സാധാരണ ജലദോഷ പനിയാണെന്നാണ് ഞാൻ ആദ്യം പറഞ്ഞത്; എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി

കോവിഡ് സാധാരണ ജലദോഷ പനിയാണെന്നാണ് ഞാൻ ആദ്യം പറഞ്ഞത്; എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് താരം നടത്തിയ ചില പ്രസ്ഥാവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കോവിഡ് വെറും ജലദോഷ പനിയാണെന്ന താരത്തിന്റെ പ്രസ്താവനയായിരുന്നു അന്ന് വിവാദമായത്. ഇത് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

കോവിഡ് ആദ്യം തനിക്ക് ജലദോഷ പനി ആയാണ് അനുഭവപ്പെട്ടതെങ്കിലും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കങ്കണ പറഞ്ഞു. ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

കങ്കണയുടെ വാക്കുകള്‍:

കോവിഡ് ഭേദമായതിന് ശേഷമുള്ള അനുഭവങ്ങളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ അവയ്ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെങ്കിലും കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് പഴയ പോലെ ഷൂട്ടിംഗില്‍ പങ്കെടുക്കാം, സുഹൃത്തുക്കളുമായി സംസാരിക്കാം എന്നൊക്കെ തോന്നിയിരുന്നു.

എന്നാല്‍ എല്ലാം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ രോഗം വീണ്ടും വരുന്നത് പോലെ തോന്നി, സുഖമില്ലാതെയായി. ഞാന്‍ വീണ്ടും കിടപ്പിലായി. ഒരു ഘട്ടത്തില്‍ എനിക്ക് കിടക്കയില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്ന് തോന്നി. എന്റെ തൊണ്ട വീണ്ടും മോശമായി, എനിക്ക് വീണ്ടും പനി ഉള്ളതായി തോന്നി.

ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക ശരീര പ്രതികരണത്തെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

അതിനാല്‍ പൂര്‍ണ്ണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്പോള്‍ ഞാന്‍ പല ഡോക്ടര്‍മാരുമായും സംസാരിച്ചു, വീണ്ടെടുക്കല്‍ കാലയളവില്‍ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാന്‍ മനസിലാക്കി. അതിനാല്‍ വിശ്രമിച്ച് സുഖം പ്രാപിക്കുക.

More in News

Trending

Recent

To Top