Connect with us

ഇത്രയും ഫാന്‍ ബേസുള്ള ‘നൈറോബി’യെ കൊല്ലേണ്ടി വന്നത് ആ കാരണത്താല്‍!, തുറന്ന് പറഞ്ഞ് മണിഹെയ്സ്റ്റ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ ജീസസ് കോല്‍മെനര്‍

News

ഇത്രയും ഫാന്‍ ബേസുള്ള ‘നൈറോബി’യെ കൊല്ലേണ്ടി വന്നത് ആ കാരണത്താല്‍!, തുറന്ന് പറഞ്ഞ് മണിഹെയ്സ്റ്റ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ ജീസസ് കോല്‍മെനര്‍

ഇത്രയും ഫാന്‍ ബേസുള്ള ‘നൈറോബി’യെ കൊല്ലേണ്ടി വന്നത് ആ കാരണത്താല്‍!, തുറന്ന് പറഞ്ഞ് മണിഹെയ്സ്റ്റ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ ജീസസ് കോല്‍മെനര്‍

ലോകശ്രദ്ധ പിടിച്ചു പറ്റിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്റെ അഞ്ചാം സീസണ്‍ വരുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. നറ്റ്ഫല്‍ക്സില്‍ റിലീസ് ചെയ്ത മണിഹീസ്റ്റിന്റെ നാലു സീസണുകളും തകര്‍പ്പന്‍ വിജയമാണ് നേടിയത്. സീരീസി മാത്രമല്ല, അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അത്തരത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളിലൊരാളായിരുന്നു നൈറോബി.

നാലാം സീസണിലെ നൈറോബിയുടെ മരണം പ്രേക്ഷകരെ ആകെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാള്‍ ഇപ്പോഴിതാ സീരിസിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളും ഇത്രയുമധികം ഫാന്‍ ബേസുള്ള ഒരു കഥാപാത്രം സീരീസില്‍ മരണപ്പെട്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മണി ഹീസ്റ്റിന്റെ പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ ജീസസ് കോല്‍മെനര്‍. അഞ്ചാം സീസണില്‍ കഥാഗതിയില്‍ മാറ്റം വരുന്നുണ്ടെന്നും നൈറോബിയ്ക്ക് അത് ചേരാതെ വരുമെന്നുമാണ് അദ്ദേഹം പറയുന്നത്.

‘നെയ്റോബി ആ ഗ്യാങിന്റെ ഹൃദയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അഞ്ചാം സീസണില്‍ നെയ്റോബിയെ സംബന്ധിച്ച് കഥാഗതിയില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം ഈ സീസണില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. നെയ്റോബി ഒരു വ്യത്യസ്തമായ കഥാപാത്രമായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേണ്ടിയുള്ള കഥാപാത്രമല്ല,’ എന്നും മണി ഹീസ്റ്റിന്റെ പ്രൊഡ്യൂസര്‍ പറഞ്ഞു.
അല്‍ബാ ഫ്ളോര്‍സ് എന്ന നടിയാണ് സീരീസില്‍ നെയ്റോബിയെ അവതരിപ്പിച്ചത്. സ്പാനിഷ് സീരീസുകളിലെ ശ്രദ്ധേയ സാന്നിധ്യമായ ആല്‍ബയ്ക്ക് മണി ഹീസ്റ്റോടു കൂടി ഇന്ത്യയിലുള്‍പ്പെടെ വന്‍ ആരാധകരാണുള്ളത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സീരീസിലെ പ്രൊഫസറായി വേഷമിടുന്ന ആല്‍വാരോ മോര്‍ട്ടെ പങ്കുവെച്ച വീഡിയോ ഏറെ വൈറലായിരുന്നു. മണി ഹെയ്സ്റ്റ് സെറ്റിനോട് വിടപറയുകയാണെന്ന് പറഞ്ഞു കൊണ്ട് വികാരാധീനനായുള്ള വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അല്‍വാരോ. ഈ അവസരത്തില്‍ വാക്കുകള്‍ക്ക് പ്രസക്തിയില്ലെന്നും , എന്നെ ഞാന്‍ ആക്കിയ കാഴ്ചക്കാര്‍ക്ക് , ആരാധകര്‍ക്ക് എല്ലാവര്‍ക്കും ഹൃദയംഗമമായ ഭാഷയില്‍ മിണ്ടാതെ നന്ദി പറഞ്ഞിരിക്കുയാണ് അല്‍വാരോ.

ഇന്‍സ്റ്റാഗ്രാമില്‍ പത്തു മില്ല്യനിലധികം ഫോളോവേര്‍സുള്ള അല്‍വാരോയുടെ ഷോയില്‍ നിന്നുള്ള മാറ്റം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അധികപേരും ഇനിയും താങ്കളെയും, ഷോയും ആഗ്രഹിക്കുന്നു എന്ന തരത്തിലാണ് കമന്റ് ചെയ്തിരിക്കുന്നത്. പ്രൊഫസറെ കൂടാതെ ലിസ്ബണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇത്സര്‍ ഇതുനോയും വിട പറയല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്, വളരെയധികം മനോഹരമായ യാത്രയായിരുന്നു മണി ഹെയ്സ്റ്റ് എന്നും കുറിച്ചിട്ടുണ്ട്. മാത്രമലല്, തനിക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ താത്പര്യമുണ്ടെന്നും തനിക്ക് വരുന്ന മെസേജുകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in News

Trending

Recent

To Top