News
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്; സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര് പോലീസ് കസ്റ്റഡിയില്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്; സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര് പോലീസ് കസ്റ്റഡിയില്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്; സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര് പോലീസ് കസ്റ്റഡിയില്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് രഹസ്യമായി ഷൂട്ടിങ് നടന്നത്
കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ സീരിയൽ, സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഷൂട്ടിംഗ്
നിരോധിച്ചിരുന്നു
ഇപ്പോൾ ഇതാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര് പോലീസ് കസ്റ്റഡിയില്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് രഹസ്യമായി ഷൂട്ടിങ് നടന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയിരൂര്‍ പോലീസ് സ്ഥലത്തെത്തുകയും സീരിയല്‍ താരങ്ങളും ടെക്നീഷ്യന്മാരുമടക്കം ഇരുപതോളം പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാകും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുകയും ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്സ് (ആത്മ) പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ കണ്ട് കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് സീരിയൽ ചിത്രീകരണം ആരംഭിക്കാൻ വേണ്ടി നിവേദനം കൈമാറിയിരുന്നു
ലോക്ക്ഡൗൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പര മ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകിയിരുന്നു
ഏപ്രിൽ 29നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് സിനിമാ-സീരിയൽ ഷൂട്ടിംഗ് നിർത്താനായി നിർദ്ദേശം കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നിർത്തി വച്ചിരുന്നത്. കോവിഡ് കേസുകൾ കൂടിയതനുസരിച്ചാണ് അന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.
2020ൽ മാർച്ച് മാസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. ശേഷം മെയ് മാസത്തിലാണ് വീണ്ടും ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഷൂട്ട്. ചിത്രീകരണം നിർത്തിവച്ചിരുന്ന കാലയളവിൽ ചില എപ്പിസോഡുകൾ പുനഃസംപ്രേഷണം ചെയ്യുകയും പഴയ ഷോകൾ വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
