Connect with us

നന്ദികേടാണ് ഇത്, നിങ്ങള്‍ അഭിസാരികയായി വേഷമിട്ടാലും കുഴപ്പമില്ല ഇതു വേണ്ടായിരുന്നു; സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ കാമ്പയിന്‍

News

നന്ദികേടാണ് ഇത്, നിങ്ങള്‍ അഭിസാരികയായി വേഷമിട്ടാലും കുഴപ്പമില്ല ഇതു വേണ്ടായിരുന്നു; സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ കാമ്പയിന്‍

നന്ദികേടാണ് ഇത്, നിങ്ങള്‍ അഭിസാരികയായി വേഷമിട്ടാലും കുഴപ്പമില്ല ഇതു വേണ്ടായിരുന്നു; സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ കാമ്പയിന്‍

ആമസോണ്‍ സീരീസ് ഫാമലി മാന്‍ സീസണ്‍ 2 വിവാദത്തില്‍ നടി സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ കാമ്പയിന്‍. സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. shameonyousamantha എന്ന ഹാഷ്ടാഗാണ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞിരിക്കുകയാണ്.

ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. ഫാമലി മാന്‍ സീരീസ് സീസണ്‍ 2 ശ്രീലങ്കന്‍ തമിഴ് ജനതയുടെയും തമിഴ്നാട്ടിലെ ജനങ്ങളെടെയും വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദം കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുകയായിരുന്നു. നന്ദികേടാണ് ഇത്, നിങ്ങള്‍ അഭിസാരികയായി വേഷമിട്ടാലും കുഴപ്പമില്ല  ഇതു വേണ്ടായിരുന്നു എന്നെല്ലാമാണ് കമന്റുകള്‍ വരുന്നത്. രാജി എന്നാണ് സീരീസില്‍ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു ചാവേര്‍ കഥാപാത്രത്തെയാണ് സമാന്ത അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് സീരീസ് ബാന്‍ ചെയ്യണമെന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്.

ഇതേ തുടര്‍ന്ന് തമിഴ്നാട് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മിനിസ്റ്റര്‍ മാനോ തങ്കരാജ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിന് സീരീസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. സമൂഹമാധ്യമത്തില്‍ സീരീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരവെ നടി സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാനാണ് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയിലെയും, സീരീസിലെയും ഏതെങ്കിലും കഥാപാത്രത്തെ കുറിച്ച് എപ്പോഴും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. 

സിനിമയുടെ ചെറിയൊരു ഭാഗം മാത്രം കണ്ട് കൊണ്ടായിരിക്കും പലപ്പോഴും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഫാമലി മാനിന്റെ കാര്യത്തില്‍ സമാന്തയുടെ കഥാപാത്രമാണ് എല്ലാവര്‍ക്കും പ്രശ്നമായിരിക്കുന്നത്. എന്നാല്‍ അവരുടെ കഥാപാത്രം അതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ സീരീസില്‍ പറയുന്നുണ്ട്. റിലീസിന് മുമ്പ് വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരെയും പോലെ ആമസോണും ശ്രമിക്കുന്നത്. അതിനാലാണ് സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാന്‍ ആവശ്യപ്പെട്ടത്’ എന്നും ആമസോണുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

More in News

Trending

Recent

To Top