Connect with us

നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

News

നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്താണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്നും ജൂഹി ചൗള ആവശ്യപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഹര്‍ജിയിലെ വെര്‍ച്വല്‍ ഹിയറിംഗിനിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഓരാള്‍ രംഗത്തെത്തിയിരുന്നു. ജൂഹി എവിടെ എന്ന ചോദ്യത്തോടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ എത്തിയത്. തുടര്‍ന്ന് അയാളെ മ്യൂട്ട് ചെയ്യാനും കോടതി നടപടികളില്‍ നിന്ന് മാറ്റാനും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

എന്നാല്‍ ആരാധകന്‍ വീണ്ടും തിരികെ വന്നതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് ജെ ആര്‍ മിധയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. 1993ല്‍ പുറത്തിറങ്ങിയ ‘ഹം ഹെ രഹി പ്യാര്‍ കേ’ എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ടാണ് ഇയാള്‍ ആദ്യം പാടിയത്.

ത0ുടര്‍ന്ന് അയ്ന എന്ന സിനിമയിലെ ‘മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി’ എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഹര്‍ജിയുടെ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് 20 ലക്ഷം പിഴ വിധിച്ചത്.

More in News

Trending

Recent

To Top