News
ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടി; പൃഥ്വിരാജിന് പിന്തുണയുമായി അജു വര്‍ഗീസ്
ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടി; പൃഥ്വിരാജിന് പിന്തുണയുമായി അജു വര്‍ഗീസ്
പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെ എത്തിയിരിക്കുന്നത്. ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടിയെന്നാണ് അജു വര്‍ഗീസ് പൃഥ്വിരാജിനെ പിന്തുണച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി. വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ ! അജു വര്‍ഗീസ് കുറിച്ചു.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് നടൻ പൃഥ്വിരാജ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടന്നത്.
ഇതിനിടെയിൽ താരത്തെയും കുടുംബത്തെയും അക്ഷേപിച്ച് ജനം ടിവിയുടെ ലേഖനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.
