Connect with us

‘വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’;പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ

News

‘വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’;പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ

‘വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’;പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ. സമൂഹമാധ്യമത്തിൽ പങ്കിട്ട ഒറ്റവരി ട്വീറ്റിലൂടെയാണ് ഗായികയുടെ വിമർശനം.

വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നാണ് ചിന്മയി പരിഹാസ രൂപേണ കുറിച്ചത്.

ഇന്നലെയാണ് ഈ വര്‍ഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് (3 ലക്ഷം രൂപ) തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു.

വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. 2019ൽ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകിയതിനെയും ചിന്മയി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണം എന്നായിരുന്നു ഗായികയുടെ അന്നത്തെ പ്രതികരണം.

More in News

Trending

Recent

To Top