നടന് അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരീഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം അനു ഇമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിരിഷിന്റെ ജന്മദിനമായ മെയ് 30 ന് പുറത്തിറക്കും. ചിത്രത്തിന്റെ ടൈറ്റിലും ഈ ദിവസം തന്നെയാണ് പുറത്തിറക്കുക. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിഎ 2 പിക്ചേഴ്സിന്റെ ബാനറില്‍ താരത്തിന്റെ പിതാവും പ്രശ്സത തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്റെ ആറമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില് ഇതിനോടകം വൈറലായി. അല്ലു സിരിഷിന്റെ അവസാന ചിത്രം എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.
സിരിഷിന്റെ ‘വിലയതി ശരാബ്’ എന്ന ഒരു ഹിന്ദി സിംഗിള്‍ വൈറലായിരുന്നു. ഇതിനോടകം അത് 100 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് വീഡിയോയിക്ക് ഉണ്ടായത്.നേരത്തെ മോഹന്‍ലാലിനൊപ്പം 1971 ബിയോഡ് ദി ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ അല്ലു സിരിഷ് മലയാളത്തിലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം അല്ലു സിരീഷ് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ മിറര്‍ സെല്‍ഫികള്‍ ഏറെ വൈറലായിരുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...