News
ഉണ്ണി രാജന് പി.ദേവിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത്! അരങ്ങേറിയത് കൊടും പീഡനം… ഒടുവിൽ അറസ്റ്റിൽ
ഉണ്ണി രാജന് പി.ദേവിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത്! അരങ്ങേറിയത് കൊടും പീഡനം… ഒടുവിൽ അറസ്റ്റിൽ
രാജന് പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഇതാ നടൻ ഉണ്ണി രാജനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭാര്യയുടെ ആത്മഹത്യ കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അങ്കമാലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിച്ചത്
തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് അങ്കമാലിയിലെ വീട്ടില്‍ നിന്നും പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു.
രാവിലെ പത്ത് മണിയ്ക്കും രണ്ട് മണിയ്ക്കും ഇടയിലാണ് പ്രിയങ്കയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. ബെഡ്റൂമിലെ സീലിംങ്ങ് ക്ലാമ്പില്‍ കയര്‍ ഉപയോഗിച്ചാണ് പ്രിയങ്ക ജീവന് അവസാനിപ്പിച്ചത്. സംഭവം കണ്ട ഉടന്‍ തന്നെ സഹോദരനും അയല്‍വാസിയും ചേര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രിയങ്കയുടെ സഹോദരനാണ് ആദ്യം പോലീസിൽ പരാതി നല്‍കിയത്. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിച്ചതിന്റെ വീഡിയോ ഇവര്‍ പുറത്ത് വിട്ടു. അതില്‍ പ്രിയങ്കയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഉണ്ണി നിരന്തരം കഞ്ചാവ് വലിക്കുമെന്നും അത് അധികമാകുമ്പോള്‍ ആണ് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം നടക്കുന്നതെന്നും സഹോദരന് പറയുന്നു.
സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിയങ്കയുടെ സഹോദരി പറഞ്ഞു.
2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. ആഘോഷമായി നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ ലോകത്തിലേയ്ക്ക് വരുന്നത്. തുടര്‍ന്ന് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന് തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന് ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.
