Connect with us

ജനത്തിന്റെ പ്രതിധ്വനി സതീശനിൽ മുഴങ്ങുമെന്ന് അദ്ദേഹത്തിന്റെ മുൻകാലം സാക്ഷ്യം വഹിക്കുന്നു; വി.എ ശ്രീകുമാർ പറയുന്നു

News

സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന സ്ഥാനത്താണെന്ന് സംവിധായകൻ വി.എ ശ്രീകുമാർ. പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

വി.എ. ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

പ്രധാനം പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ. വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്. കേരളീയ ജനതയുടെ പ്രതിപക്ഷമുഖം ഇനി വി.ഡി സതീശനാണ്.
നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന സ്ഥാനത്താണ്.

ജനത്തിന്റെ പ്രതിധ്വനി സതീശനിൽ മുഴങ്ങുമെന്ന് അദ്ദേഹത്തിന്റെ മുൻകാലം സാക്ഷ്യം വഹിക്കുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് 33, കഴിഞ്ഞ തവണ 25 അടിയന്തര പ്രമേയങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ജനഹിതമാണ് ഓരോ പ്രമേയവും. വി.ഡി സതീശൻ നിയമസഭയുടെ അകത്തും പുറത്തും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കും എന്നു തീർച്ച. കേരളത്തിന്റെ പ്രതിപക്ഷനേതാവായി ചുമതലയേറ്റ അഡ്വ. വി.ഡി സതീശന് എല്ലാവിധ ആശംസകളും.

More in News

Trending

Recent

To Top