ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി വിജയിച്ച് മന്ത്രി ആയി!വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു….നടൻ ബൈജു സന്തോഷ്
ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി വിജയിച്ച് മന്ത്രി ആയി!വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു….നടൻ ബൈജു സന്തോഷ്
ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി വിജയിച്ച് മന്ത്രി ആയി!വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു….നടൻ ബൈജു സന്തോഷ്
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായിരുന്ന നേമത്ത് കടുത്ത ത്രികോണ മത്സരമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നത്. രാജ്യംതന്നെ ശ്രദ്ധിച്ച താരമണ്ഡലായ നേമത്തു ചെങ്കൊടി പാറിച്ചാണു വി.ശിവൻകുട്ടി തലയെടുപ്പോടെ രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായത്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തയാളെന്ന നേട്ടത്തോടെ നിയമസഭയിലേക്ക് എത്തുകയായിരുന്നു വി. ശിവൻകുട്ടി
നേമം മണ്ഡലത്തിലെ വി. ശിവൻകുട്ടിയുടെ വിജയത്തിൽ പ്രതികരണവുമായി നടൻ ബൈജു സന്തോഷ് എത്തിയിരിക്കുകയാണ്. താൻ ആഗ്രഹിച്ചതുപോെല ശിവൻകുട്ടി വിജയിച്ച് മന്ത്രി ആയെന്നും അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ബൈജു പറഞ്ഞു.
ബൈജുവിന്റെ വാക്കുകള്‍:
‘ബഹുമാന്യരെ, ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രിയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാല്‍ രേഖപെടുത്തുന്നു.
വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു. വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകള്‍ക് നമ്മള് ഓരോരുത്തരും വഴികാട്ടികളാകണം. എന്ന് നിങ്ങളുടെ സ്വന്തം നടന് ബൈജു സന്തോഷ്.’
നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പായി ബൈജു, ശിവൻകുട്ടിക്കു വേണ്ടി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തിരുന്നു
എസ്എഫ്ഐ മുതലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശിവന്‍കുട്ടി സിഐടിയു സംസ്ഥാന സെക്രട്ടറി, ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം നഗരസഭാ മേയര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. 2006ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തുന്നത്. 2016ലെ തോല്‍വി രാഷ്ട്രീയ ജീവിതത്തിന് ഏല്‍പ്പിച്ച കളങ്കം കൂടി മാറ്റിയെടുക്കുന്നതായിരുന്നു ഇത്തവണത്തെ വിജയലും മന്ത്രി പദവും.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...