News
ആന്ധ്ര പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി നടന് സോനു സൂദ്
ആന്ധ്ര പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി നടന് സോനു സൂദ്
കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നു. നിരവധി പേരാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.
ഇപ്പോൾ ഇതാ ആന്ധ്ര പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി നടന് സോനു സൂദ്. ആന്ധ്രയിലെ കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും നെല്ലൂരിലെ ആത്മകുര്‍ ജില്ലാ ആശുപത്രിയിലുമാണ് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും സോനു ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ 22 കോവിഡ് രോഗികള്‍ക്കായി ബംഗ്ലൂരുവിലെ ആശുപത്രിയില്‍ സോനു ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചിരുന്നു.
കോവിഡ് ഒന്നാം ഘട്ടത്തിലും രാജ്യത്തിന് കൈത്താങ്ങായ താരമാണ് സോനു സൂദ്. നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ്, ട്രെയ്ന്‍, ഫ്ളൈറ്റ് ഏര്‍പ്പെടുത്തി സോനു നാടുകളിലേക്ക് അയച്ചത്. കോവിഡ് മുന്‍ നിര പോരാളികള്‍ക്കായി ഭക്ഷണവും താമസ സൗകര്യവും താരം ഒരുക്കിയിരുന്നു.
ഏപ്രിലില്‍ താരത്തിനും കോവിഡ് ബാധിച്ചിരുന്നു. ഏപ്രില്‍ 17ന് കോവിഡ് പൊസിറ്റീവായ താരം 23ന് രോഗമുക്തി നേടി. കോവിഡ് വാക്സിനെ കുറിച്ച് ജനങ്ങളെ അവബോധരാക്കാനായി സഞ്ജീവനി വാക്സിന് ചലഞ്ചും സോനു പങ്കുവച്ചിരുന്നു.
