Malayalam
ജിത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം വരുന്നു; പുതിയ സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
ജിത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം വരുന്നു; പുതിയ സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. എന്നാൽ ഈ പ്രൊജക്റ്റ് ദൃശ്യം 3 ആയിരിക്കില്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട്
വ്യക്തമാക്കി.
ദൃശ്യം 2 സിനിമ ഒരുക്കുന്ന സമയത്ത് ജീത്തു ജോസഫ് വേറെയൊരു കഥ കൂടി സംസാരിച്ചിരുന്നു. ആദ്യം ദൃശ്യം 2 ചെയ്യാമെന്ന് പറഞ്ഞ് ചെയ്തു. അതിന് ശേഷം ജീത്തുവുമായി വീണ്ടും ചര്‍ച്ചയിലാണ്. അന്ന് സംസാരിച്ച ചിത്രത്തിന്റെ പണിപ്പുരയിലാണ് എന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം, ദൃശ്യം 2 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. ജീത്തു ജോസഫ് കഥ പറഞ്ഞതായും നിര്‍മ്മാതാവ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബറോസ് സിനിമയുടെ പണിപ്പുരയിലാണ് മോഹന്‍ലാല്‍. ചെന്നൈയില്‍ വച്ച് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. താരത്തിന്റെ സുഹൃത്ത് സമീര്‍ ഹംസ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
