Malayalam
മുതുകില്‍ കടിച്ചു, തല്ലിച്ചതച്ചു, ആ പാടുകൾ ഭാര്യയുടെ മരണത്തിൽ നടന്റെ ക്രൂരതകൾ വെളിച്ചത്ത്; ബന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മുതുകില്‍ കടിച്ചു, തല്ലിച്ചതച്ചു, ആ പാടുകൾ ഭാര്യയുടെ മരണത്തിൽ നടന്റെ ക്രൂരതകൾ വെളിച്ചത്ത്; ബന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
നടൻ രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിച്ചത്
ഇപ്പോൾ ഇതാ സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു . തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.
”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു.
ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല. എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു.
ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള് തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം”- രേഷ്മ പറഞ്ഞു
തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു.
രാവിലെ പത്ത് മണിയ്ക്കും രണ്ട് മണിയ്ക്കും ഇടയിലാണ് പ്രിയങ്കയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. ബെഡ്റൂമിലെ സീലിംങ്ങ് ക്ലാമ്പില്‍ കയര്‍ ഉപയോഗിച്ചാണ് പ്രിയങ്ക ജീവന് അവസാനിപ്പിച്ചത്. സംഭവം കണ്ട ഉടന്‍ തന്നെ സഹോദരനും അയല്‍വാസിയും ചേര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രിയങ്കയുടെ സഹോദരനാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിച്ചതിന്റെ വീഡിയോ ഇവര്‍ പുറത്ത് വിട്ടു. അതില്‍ പ്രിയങ്കയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഉണ്ണി നിരന്തരം കഞ്ചാവ് വലിക്കുമെന്നും അത് അധികമാകുമ്പോള്‍ ആണ് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം നടക്കുന്നതെന്നും സഹോദരന് പറയുന്നു. എന്നാൽ ഇതുവരെ പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഉണ്ണി രാജന് പി ദേവും കുടുംബവും പ്രതികരിച്ചിട്ടില്ല.
2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. ആഘോഷമായി നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ ലോകത്തിലേയ്ക്ക് വരുന്നത്. തുടര്‍ന്ന് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന് തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന് ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.
