Connect with us

ഒരേ സമയം ഹേറ്റേഴ്സും ഒരേ സമയം ഫാൻസും; ബിഗ് ബോസിലെ ബെസ്റ്റ് പ്ലയെർ ഇതാണ്…; അതുകൊണ്ടാണ് ഡിമ്പലിനെ ഭയന്നത് ; ഇവളുടെ അടുത്ത സ്ട്രാറ്റജി എന്താകും ?

Malayalam

ഒരേ സമയം ഹേറ്റേഴ്സും ഒരേ സമയം ഫാൻസും; ബിഗ് ബോസിലെ ബെസ്റ്റ് പ്ലയെർ ഇതാണ്…; അതുകൊണ്ടാണ് ഡിമ്പലിനെ ഭയന്നത് ; ഇവളുടെ അടുത്ത സ്ട്രാറ്റജി എന്താകും ?

ഒരേ സമയം ഹേറ്റേഴ്സും ഒരേ സമയം ഫാൻസും; ബിഗ് ബോസിലെ ബെസ്റ്റ് പ്ലയെർ ഇതാണ്…; അതുകൊണ്ടാണ് ഡിമ്പലിനെ ഭയന്നത് ; ഇവളുടെ അടുത്ത സ്ട്രാറ്റജി എന്താകും ?

ഡിമ്പൽ വന്നപ്പോൾ തന്നെ നമ്മൾ പ്രേക്ഷകർക്കും മനസിലായി.. നമ്മൾക്കുണ്ടായിരുന്ന ഒരു ആവേശവും സന്തോഷവും ബിഗ് ബോസ് വീട്ടിൽ ആർക്കും ഉണ്ടായില്ല. ഇനി ഗെയിം ആയത് കൊണ്ടാണോ..? അതിൽ സൂര്യ എന്തിന് ഇത്രയേറെ ടെൻഷൻ അടിക്കുന്നു?

ഡിമ്പൽ തിരിച്ചുവരുമ്പോൾ ഉണ്ടാകുന്ന വലിയൊരു മാറ്റം… ടോപ് ഫൈവിന്റെ കണക്കുകകൾ മാറി മാറിയും എന്നതാണ്.. ഡിമ്പൽ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ടോപ് ഫൈവിലെത്തുക മണിക്കുട്ടൻ സായി റംസാൻ കിടിലം ഫിറോസ് സൂര്യ …ഇവരാണ് . റിതുവിനും നോബിയ്ക്കും സാധ്യത ഇല്ലാതില്ല…

നിങ്ങൾക്കൊക്കെ അറിയാം.. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ അനാലിസിസ് നടത്തുന്നത് ആരൊക്കെയെന്ന്.. കിടിലം ഫിറോസും സൂര്യയും തന്നെ.. രണ്ടാളും അസ്സലായി അവിടുത്തെ കാര്യങ്ങൾ വിശകലനം ചെയ്യും.. അവിടെ ആര് എപ്പോൾ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും സൂര്യയ്ക്കും ഫിറോസിനും അറിയാം. ഇതിൽ ഫിറോസിന് ഒറ്റ സ്ട്രാറ്റജിയെ ഉള്ളു എങ്കിൽ സൂര്യയ്ക്ക് അങ്ങനെ അല്ല… സൂര്യയ്ക്ക് കുറെ ഗെയിം സ്ട്രാറ്റജി ഉണ്ട്..

അതുകൊണ്ട് തന്നെ സൂര്യയെ ഒന്നും കൂടി മുൻപിലോട്ട് വെക്കാം.. ബിഗ് ബോസ് സീസൺ ത്രീയിൽ ഇത്രയേറെ വിമർശനവും അതുപോലെ തന്നെ സപ്പോർട്ടും കിട്ടിയ മത്സരാർത്ഥി വേറെ ഉണ്ടാകില്ല.. എനിക്ക് തോന്നുന്നു മറ്റ് സീസണിലും സൂര്യയെ പോലെ വേറെ ആരും ഉണ്ടായിട്ടില്ല… പിന്നെ ദയ അശ്വതിയെ സൂര്യയുമായി സാമ്യപ്പെടുത്തി കുറെ പോസ്റ്റുകൾ കണ്ടിരുന്നു. എനിക്കങ്ങനെ തോന്നിയിരുന്നില്ല.. നിങ്ങൾക്ക് തോന്നിയെങ്കിൽ അത് പറയാംട്ടോ…

അപ്പോൾ സൂര്യയിലേക്ക് തിരിച്ചുവരാം. സൂര്യയുടെ ഇതുവരെയുണ്ടായിരുന്ന സ്ട്രാറ്റജി ഓരോന്നും പരിശോധിച്ചാൽ അറിയാം.. ഇവിടെ വന്നത് മത്സരിക്കാൻ വേണ്ടി മാത്രമാണെന്ന്.. സൂര്യ കൂടുതലും സംസാരിക്കുന്നത് കിടിലം ഫിറോസിന്റെ അടുത്താണ്. സംസാരിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല.. കിടിലം പറയുന്നത് കേൾക്കാറാണ് പതിവ്.. കാരണം സൂര്യയുടെ അതെ വേവ് ലെങ്ത് ആണ് കിടിലം ഫിറോസ്.. സൂര്യയ്ക്ക് ഒന്ന് ട്രാക്ക് മാറിയാൽ കിടിലത്തിന്റെ വാക്കുകൾ പ്രചോദനമാകും .

ഇനി ഡിമ്പൽ വരുമ്പോൾ ഉള്ള പ്രശ്നം… ഡിമ്പലിനോട് സൂര്യയ്ക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശനമുണ്ടോ? എന്റെ അറിവിൽ അതില്ല.. അപ്പോൾ പിന്നെ എന്തിനായിരുന്നു സൂര്യ ഡിമ്പലിന്റെ വരവിനെ ഇത്ര കണ്ട് ഭയന്നത്. ഗെയിം മാത്രമാണ് സൂര്യ നോക്കുന്നത്. ഒരു നല്ല ഗെയിമെർ ആണ് സൂര്യ.. അതായത് ടോപ് ഫൈവന്നല്ല.. ഫസ്റ്റ് ആയാലും ഒരു പ്രശ്നവുമില്ല .

പിന്നെ ഡിമ്പലിന്റെ തിരിച്ചു വരവ് ഒട്ടും ബാധിക്കാത്തത് മണിക്കുട്ടനെയും സായിയെയും ആണ് . മണിക്കുട്ടന് ടോപ് ഫൈവിൽ എത്തുമെന്നുള്ള വിശ്വാസമുണ്ട്. സായിയുടെ കാര്യത്തിൽ ഇവിടെ ആര് എന്ത് പറഞ്ഞാലും സംസാരിച്ചാലും സായിക്ക് പ്രശ്നമില്ല.. മത്സരബുദ്ധിയുണ്ടോ ഇല്ലയോ ? ഏതായാലും കുബുദ്ധി ഇല്ല…

പിന്നെ അനൂപ് നിശ്കളങ്കനായി നിൽക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അതും ഗെയിം സ്ട്രാറ്റജി ആയിക്കൂടെ? അല്ലെങ്കിൽ പിന്നെ എന്തിന് ഡിമ്പൽ വന്നപ്പോൾ അനൂപ് ടെൻഷൻ ആയി.. ഏതായാലും സൂര്യയുടെ ഇനിയുള്ള ഗെയിം തന്നയാണ് കൂട്ടത്തിൽ പ്രസക്തം.. കാരണം ഒപ്പത്തിനൊപ്പം കിടിലം ഫിറോസുമുണ്ട്.

ABOUT BIGG BOSS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top