News
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ…
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ…

ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. ഓക്സിജന്‍ ക്ഷാമവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. നിരവധി പേരാണ് പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ചത്. ഇതോടെ മോദി സര്‍ക്കാരിന്റെ അനാസ്ഥയെ വിമര്‍ശിച്ച് ലോക മാധ്യമങ്ങള്‍ വരെ രംഗത്തെത്തുന്നുണ്ട്.
ഈ മാസത്തെ ഇന്ത്യ ടുഡേ മാഗസിന്റെ കവര്‍ പേജാണ് ശ്രദ്ധ നേടുന്നത്. രാജ്യത്തെ പരിതാപകരമായ അവസ്ഥയെ ഒറ്റ ചിത്രത്തിലൂടെ വരച്ചു വയ്ക്കുന്ന ഒന്നാണ് മാഗസിന്റെ കവര്‍. സംസ്ക്കരിക്കാനായി മൃതശരീരങ്ങള്‍ ക്യൂവില്‍ വച്ചിരിക്കുന്നതാണ് കവര്‍ ചിത്രം.
സംവിധായകന് രാം ഗോപാല്‍ വര്‍മ്മയും ഈ കവര്‍ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ”ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ” എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.
ട്വീറ്റില്‍ മോദിയെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇനി മോദി വേണ്ട എന്ന (#NoMoreModi) എന്ന ഹാഷ്ടാഗ് ക്യാമ്പയിനാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. അതേസമയം, രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷത്തിന് മുകളിലാണ്. 4,092 പേര് മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...