Connect with us

സുശാന്ത് സിങ് രജ്പുത്തിന്റെ കേസ്; മയക്കു മരുന്ന് ഡീലറെ പിടികൂടി എന്‍സിബി

News

സുശാന്ത് സിങ് രജ്പുത്തിന്റെ കേസ്; മയക്കു മരുന്ന് ഡീലറെ പിടികൂടി എന്‍സിബി

സുശാന്ത് സിങ് രജ്പുത്തിന്റെ കേസ്; മയക്കു മരുന്ന് ഡീലറെ പിടികൂടി എന്‍സിബി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍സിബി ഗോവയില്‍ നിന്നും ഹേമല്‍ ഷാ എന്ന മയക്കുമരുന്ന് ഡിലറിനെ പിടികൂടി.

ഇയാളെ ഇന്ന് തന്നെ കോടിതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി ഉദ്യോഗസ്തര്‍ അറിയിച്ചു.

ബോളിവുഡ് സിനിമ മേഖലയിലെ മയക്ക് മരുന്ന് ശൃംഘലയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍സിബി നിരവധി പേരെ ചോദ്യം ചെയ്യുകയും സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുഷാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം എസ് ധോണിയുടെ ബയോപിക്കിലൂടെയാണ് സുശാന്ത് കൂടുതല്‍ ശ്രദ്ധേയനാകുന്നത്.

More in News

Trending

Recent

To Top