News
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞ് വീണ് മരിച്ചു
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞ് വീണ് മരിച്ചു
Published on
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല
കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. . മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട് . സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം. ചിത്രം സിനിമയിലെ ശരണിന്റെ വേഷം തിയറ്ററുകളില്‍ ഏറെ ചിരിപടര്‍ത്തിയിരുന്നു.
Continue Reading
You may also like...
Related Topics:news
