Connect with us

കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു; കങ്കണ റണാവതിനെ പരിഹസിച്ച് ജുനൈദ് ഷെയ്ഖ്

News

കങ്കണ റണാവതിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് ഷെയ്ഖ്. കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന് ജുനൈദ് കുറിച്ചു.

ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. കങ്കണയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്.

ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിന് പിന്നാലെ നടിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ജുനൈദ്.

അതേ സമയം ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം, ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്റെ മരണമാണ് എന്നുമാണ് കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്‍കാന്‍ ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.

More in News

Trending

Recent

To Top