Connect with us

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും; തുറന്ന് പറഞ്ഞ് സംവിധായകൻ

News

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും; തുറന്ന് പറഞ്ഞ് സംവിധായകൻ

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും; തുറന്ന് പറഞ്ഞ് സംവിധായകൻ

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തെ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികള്‍ ആണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും.. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’..” എന്നാണ് മിഥുന്റെ കുറിപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിച്ചത്. അവസാനഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 94സീറ്റുകളിൽ എൽ.ഡി.എഫ്. മുന്നേറുകയാണ്.

തുടർഭരണമെന്ന എൽ.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഒരു അട്ടിമറികൾക്കും സാധ്യതയില്ലാതെ എൽ.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിനായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്.

ബിജെപി സ്ഥാനാർത്ഥി കെ വി സുധീർ ഇവിടെ മൂന്നാം സ്ഥാനത്താണ്. പേരാമ്പ്രയിൽ ബിജെപിക്ക് വോട്ട് ചോർച്ചയുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നേക്കാൾ 2635 വോട്ട് കുറവാണ് ഇത്തവണ ബിജെപിക്ക് മണ്ധലത്തിലുണ്ടായത്.

പേരാമ്പ്രയിൽ തുടർച്ചയായ രണ്ടാം വിജയമാണ് ടിപി രാമകൃഷ്ണന്റേത്. ഇതോടെ ഇത് മൂന്നാം വട്ടമാണ് ടിപി നിയമസഭയിൽ പേരാമ്പയെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിച്ചു. എൺപതിന് മുകളിൽ സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നേറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.

Continue Reading
You may also like...

More in News

Trending

Uncategorized