കിഡ്നി തകരാർ; ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസ്; സിനിമയില്‍ സഹതാരമായ അംബിക റാവുവിന്റെ യഥാർത്ഥ ജീവിതം
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ് മലയാള സിനിമയില്‍ സഹതാരമായി തിളങ്ങിയ നടിയാണ് അംബിക റാവു. കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ ബേബി മോളുടെ അമ്മയായി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് അംബിക
കിഡ്നി തകരാര്‍ ആയതോടെ ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന് അജി സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി പോലുമില്ലാതെ പ്രതിസന്ധിയിലാണ് അംബികയും കുടുംബവും.
ഫെഫ്കയും സിനിമാ രംഗത്തു നിന്നുള്ളവരും പലരും സഹായങ്ങള്‍ ചെയ്തു തന്നിരുന്നുവെന്നും ആ സഹായങ്ങള്‍ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്നും പറഞ്ഞ താരം പക്ഷേ അതിനും പരിമിതികളില്ലേ എന്ന് ചോദിക്കുന്നു.
സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയില്‍ ആണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടില്‍ നിന്നും ഹോസ്പിറ്റലില്‍ പോകുവാനും മറ്റു സഹായങ്ങള്‍ക്കായും കൂടെയുണ്ടായിരുന്നത് സഹോദരന് അജി ആയിരുന്നു. ഇപ്പോള്‍ അജിയും സ്ട്രോക്ക് വന്ന് ഒരു വശം തളര്‍ന്ന് കിടപ്പിലായി അതോടെ ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയില്‍ ആണ് അംബിക റാവു
മീശ മാധവന്, അനുരാഗ കരിക്കിന് വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച അംബിക തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.
