Connect with us

“നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്ബികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചത് മോഹൻലാലിൽ നിന്ന്!

Malayalam

“നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്ബികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചത് മോഹൻലാലിൽ നിന്ന്!

“നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്ബികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചത് മോഹൻലാലിൽ നിന്ന്!

സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്ബികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി.”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്ബികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്ബികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍ സഹായിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലന്‍ സിനിമയുടെ നിര്‍മാണം ഏറ്റെടുത്താണ് ‘തൂവാനത്തുമ്ബികള്‍’ പൂര്‍ത്തിയാക്കിയത്,” കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാധാലക്ഷ്മി പറഞ്ഞു.

പൊതുവെ പത്മരാജന്റെ സിനിമാസെറ്റുകളില്‍ താന്‍ പോവാറുണ്ടായിരുന്നില്ലെന്നും എന്നാല്‍ ‘തൂവാനത്തുമ്ബികള്‍’ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു തവണ താനും മക്കളും ലൊക്കേഷനില്‍ പോയിരുന്നു എന്നും അവര്‍ പറഞ്ഞു. “ലാലിന്റെ അമ്മയും ഞാനും ഒന്നിച്ച്‌ തൂവാനത്തുമ്ബികളുടെ സെറ്റില്‍ ഉണ്ടായിരുന്നു. ഞാന്‍ സാധാരണ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ പോകാറില്ല. എന്നാല്‍ തൂവാനത്തുമ്ബികള്‍ നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹന്‍ലാലും അശോകനും കൂടിയുള്ള ഒരു സീന്‍ കേരളവര്‍മ്മ കോളേജില്‍ വച്ച്‌ ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തചേച്ചിയും അമ്മാവന്‍ രാധാകൃഷ്ണന്‍ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത്.”

ABOUT THUVANA THUMBIKAL

Continue Reading
You may also like...

More in Malayalam

Trending

Recent

To Top