News
ബോളിവുഡ് നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് നടിയുടെ അച്ഛന് മരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് നടിയ്ക്ക് കോവിഡ് സ്ഥിതീകരിക്കുന്നത്
‘വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. ഇതിനിടയില്‍ ഞാന്‍ കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരിക്കുന്നു. വീട്ടില്‍ ക്വാറന്റീനിലാണ് ഞാനിപ്പോള്‍, വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുമുണ്ട്. ഞാനുമായി സമ്ബര്ക്കത്തിലായവര് പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് എനിക്കാവശ്യം. എല്ലാവരും സുരക്ഷിതരായിരിക്കുക’, ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അച്ഛന്റെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് എന്നും കഴിഞ്ഞ ദിവസം ഹിന വ്യക്തമാക്കിയിരുന്നു.
