News
കന്നട ചലച്ചിത്ര നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
കന്നട ചലച്ചിത്ര നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
Published on
കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു (52) കോവിഡ് ബാധിച്ച് മരിച്ചു. പനി, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
തിങ്കളാഴ്ചയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടുകളായി കന്നട സിനിമയിലെ സജീവസാന്നിധ്യമാണ് രാമു. എ.കെ. 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ്.
രാമുവിന്റെ മരണത്തില്‍ പുനീത് രാജ്കുമാറടക്കം ഒട്ടനവധി സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. നടി മാലശ്രീയാണ് ഭാര്യ. അനന്യ, ആര്യന്‍ എന്നിവര്‍ മക്കളാണ്.
Continue Reading
You may also like...
Related Topics:covid 19