Malayalam
വിജയ് ചെന്നൈയില്‍ തിരിച്ചെത്തി; ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്…
വിജയ് ചെന്നൈയില്‍ തിരിച്ചെത്തി; ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്…
നടൻ വിവേക് മരിച്ച സമയത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിജയ് വിദേശത്തായിരുന്നതിനാൽ അദ്ദേഹതിതിന് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ചെന്നൈയില്‍ തിരിച്ചെത്തിയ താരം ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു.
കരിയറിന്റെ തുടക്കം മുതൽ വിജയ്യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയായിരുന്നു.
പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിവേകിന്റെ അന്ത്യം. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ്ഹൃ ദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.
വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
