News
കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്
കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്
കോവിഡ് മുക്തിനേടി നടൻ ടോവിനോ തോമസ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചിനായിരുന്നു താരം കൊവിഡ് പോസിറ്റീവായി ടെസ്റ്റ് ചെയ്തിരുന്നത്.
തനിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇനി കുറച്ച് നാളുകൾ ക്വാറന്റൈൻ കാലമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.കോവിഡ് മുക്തി നേടിയ ശേഷം മറ്റു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്. എന്നാല്‍ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
‘എന്റെ പരിശോധന ഫലം നെഗറ്റീവായി. എല്ലാവരും നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ വളരെ സുഖമായിരിക്കുന്നു. കോവിഡ് മുക്തനായാതിന് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്.
എന്നാല്‍ എല്ലാരുടെയും കാര്യം അങ്ങനെയല്ലെന്ന് അറിയുക. അതിനാല്‍ ദയവായി എല്ലാവരും അധിക കെയര്‍ എടുക്കുക. സുരക്ഷിതരായി ഇരിക്കുക’- എന്നായിരുന്നു ടോവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്.
വിഷുവിന്റെ പിറ്റേന്ന് ഏപ്രില്‍ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. പ്രത്യേക രോഗലക്ഷണങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ടൊവിനോയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല.
പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ ഇതിനോടകം കോവിഡ് ബാധിതരായി. ഇവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്.
