News
മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു
മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു
മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ന്യുമോണിയയാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. ഭാര്യ: നടി ഷോമ ആനന്ദ്, മകള്‍ സാറ. താരിഖ് ഷായും ഷോമ ആനന്ദും 1987ലാണ് വിവാഹിതരായത്.
രണ്ടു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖം ബാധിച്ച താരിഖ് ഷായെ ഡയാലിസിസിനു വിധേയനാക്കി. കുറച്ചുനാള്‍ മുമ്ബ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മുംബൈയിലെ യാരി റോഡില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.
താരിഖ് ഷായുടെ മരണവാര്‍ത്ത ഫോട്ടോഗ്രഫര്‍ വൈറല്‍ ഭയാനി ട്വിറ്ററില്‍ പങ്കുവച്ചു. ബഹാര്‍ ആനെ തക്, ഗംനം ഹായ് കോയി, മുംബൈ സെന്‍ട്രല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരിഖ് ഷാ അറിയപ്പെട്ടിരുന്നത്. കദ്വ സച്ച് എന്ന ടിവി ഷോയും വിനോദ് ഖന്ന, ജീതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ എന്നിവര്‍ അഭിനയിച്ച 1995 ല്‍ പുറത്തിറങ്ങിയ ജനം കുണ്ട്ലി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.
