News
മാസ്റ്ററിന്റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാനോ? താരവുമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ച
മാസ്റ്ററിന്റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാനോ? താരവുമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ച
കോവിഡിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ നല്ല വിജയം കൈവരിച്ച ചിത്രമായിരുന്നു ഇളയദളപതി വിജയുടെ മാസ്റ്റര്‍. ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്ക് ആയ ‘കബീര്‍ സിംഗി’ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നുമായിരുന്നു വിവരം.
അന്നു മുതല്‍ ഹൃത്വിക് റോഷനാണ് നായകനായി എത്തുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ ആണ് എത്തുന്നത് എന്നാണ് പുതിയ വിവരം.
മുറാദ് ഖേതാനിയും എന്‍ഡെമോള്‍ ടീമും കഴിഞ്ഞ ഒരു മാസത്തോളമായി ഈ പ്രോജക്ടിനെക്കുറിച്ച് സല്‍മാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും എന്നാല്‍ സല്‍മാന്‍ ഖാന്‍ അന്തിമ തീരുമാനം ഒന്നും പറഞ്ഞിട്ടില്ലാ എന്നാണ് വിവരം. രാധേ എന്ന ചിത്രമാണ് ഇനി സല്‍മാന്റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം.