Malayalam Breaking News
സച്ചിൻ തെൻഡുൽക്കറിന് കോവിഡ്
സച്ചിൻ തെൻഡുൽക്കറിന് കോവിഡ്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് കോവിഡ്. ച്ചിന് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് അദേഹം.
വീട്ടിലെ മറ്റുള്ളവരെല്ലാം കോവിഡ് നെഗറ്റീവാണെന്നും താൻ വീട്ടിൽ ക്വാറന്റീനിലാണെന്നും സച്ചിൻ വ്യക്തമാക്കി. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സച്ചിന് ട്വീറ്റില്‍ നന്ദി അറിയിച്ചു.
അടുത്തിടെ റായ്പൂരിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ശ്രീലങ്ക ലെജന്റ്സിനെ തോൽപ്പിച്ച ഇന്ത്യ ലെജന്റ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ . റോഡ് സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ടൂർണമെന്റ് നടന്നത്.
വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, ബ്രയാൻ ലാറ, കെവിൻ പീറ്റേഴ്സൺ, സനത്ത് ജയസൂര്യ, തിലകരത്നെ ദിൽഷൻ, ജോണ്ടി റോഡ്സ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തിരുന്നു. റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 223 റൺസ് നേടിയ ടീമിൽ സച്ചിൻ 65 റൺസ് സ്കോർ ചെയ്തിരുന്നു
കഴിഞ്ഞ ദിവസം മാധവന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം മാധവന് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അല്പം നാടകീയത കലര്‍ന്ന വാചകങ്ങളിലൂടെയായിരുന്നു കൊവിഡ് ബാധിച്ച വിവരം മാധവന് ആരാധകരെ അറിയിച്ചത്.
ആമിറും മാധവനും ഒരുമിച്ചഭിനയിച്ച 3 ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞുകൊണ്ട് താരം ഇക്കാര്യം അവതരിപ്പിച്ചത്. ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.
ഇതിന് പിന്നാലെയാണ് സച്ചിന് കോവിഡ് സ്ഥിതീകരിച്ചത്
