News
മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു
മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു
Published on
മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു. ഷിക്കാഗോയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്.
എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.
14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന് ഗാനാലാപന രംഗത്തേക്ക് വരുന്നത്. ക്ലാസിക്കൽ ഭക്തി ഗാനരംഗത്ത് അറിയപ്പെടുന്ന ഗായകനാണ് ജയരാജ് നാരായണൻ.
1996 ലെ ഏഷ്യാനെറ്റ് വോയ്സ് ഓഫ് ദി വീക്കിൽ ജേതാവായിരുന്നു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിൽ കച്ചേരികളിലൂടെ പ്രസിദ്ധനാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ.
Continue Reading
You may also like...
Related Topics:news
