ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന് ചാനല്‍ പരിപാടിയില്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി 20 യുടെ സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങില്‍ ശ്രീനിവാസന് പങ്കെടുക്കും. ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ മത്സരിക്കുകയാണ്. അതിൽ വിജയിക്കുകയാണെങ്കിൽ അവർ കേരളത്തിൽ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കിൽ താൻ അതിൽ പ്രവർത്തിക്കുമെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാർട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസൻ പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന ‘മെട്രോമാന്’ ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യില്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങള്‍ ശരിയായ വഴിയില്‍ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...