News
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.
1983 ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളായിരുന്നു രാജീവ് കപൂറിന്റെ മുന്‍ഭാര്യ. 2001 ല്‍ വിവാഹിതരായ ഇവര്‍ 2003 ല്‍ വേര്‍പിരിഞ്ഞു.
