Connect with us

ഗായകൻ എം എസ് നസീം അന്തരിച്ചു

News

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.

ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്‌റ്റേജ്‌ടെലിവിഷന്‍ ഷോകളുടെ സംഘാടകന്‍, ഡോക്യുമെന്ററി സംവിധായകന്‍ അങ്ങനെ നിരവധി മേഖലകളില്‍ പ്രശസ്തനാണ് എംഎസ് നസീം. വളരെ ചെറുപ്പത്തിലെ തന്നെ അദ്ദേഹം സംഗീതലോകത്ത് എത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റാ ഫിയെന്നും വിളിപ്പേര് വീണു

മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. ആകാശവാണിയിലേയും ദൂരദര്‍ശനിലേയും സജീവ സാന്നിധ്യമായിരുന്നു നസീം. 1990 ല്‍ ഇറങ്ങിയ അനന്തവൃത്താന്തം എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ നിറയും താരങ്ങളെ എന്ന ഒരേയൊരു ഗാനം മാത്രമേ എം എസ് നസീം സിനിമയില്‍ ആലപിച്ചിട്ടുള്ളൂ.

1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം കെ.എസ്.ഇ.ബിയില്‍ പ്രവര്‍ത്തിച്ചു.

നസീമിന്റെ മരണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചനമറിയിച്ചു. അനുഗ്രഹീത ഗായകനും കലാസംഘാടകനുമായിരുന്നു എം എസ് നസീമെന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top