അമേരിക്കൻ നടൻ ഡസ്റ്റിന് ഡയമണ്ട് അന്തരിച്ചു
അമേരിക്കൻ നടൻ ഡസ്റ്റിന് ഡയമണ്ട് അന്തരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നത്. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. തിങ്കളാഴ്ചയോടെ നില വഷളായിതീരുകയും ചൊവ്വാഴ്ച പുലര്‍ച്ചെ 2 ന് അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങളെ അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിരിക്കുകയാണ്.
വിവിധ റിയാലിറ്റിഷോകളില്‍ അവതാരകനായും മത്സരാര്ഥിയായുമൊക്കെ ഡസ്റ്റിന് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
ഗുഡ് മോര്‍ണിംഗ്, മിസ് ബ്ലിസ്, സേവ്ഡ് ബൈ ദി ബെൽ, സ്ക്രീച്ച് തുടങ്ങിയ ടിവി സീരിസുകളിലൂടെയാണ് അഭിനയം തുടങ്ങിയത്. ദി പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെ സിനിമാ ലോകത്തും എത്തി. അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്കേപ്പ് തുടങ്ങിയ ടിവി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ മോഡലായ ജെന്നിഫര്‍ മിസ്നെറായിരുന്നു. 2009 ലായിരുന്നു വിവാഹം. 2013 ല്‍ ഇവര്‍ വിവാഹമോചിതരായിരുന്നു.
