Tamil
25 വര്‍ഷങ്ങളായി കിടക്കയില്‍, ചികിത്സിക്കാന്‍ പണമില്ല; തമിഴ് നടന് ബാബുവിനെ കാണാന്‍ ഭാരതിരാജയെത്തി
25 വര്‍ഷങ്ങളായി കിടക്കയില്‍, ചികിത്സിക്കാന്‍ പണമില്ല; തമിഴ് നടന് ബാബുവിനെ കാണാന്‍ ഭാരതിരാജയെത്തി
ഭാരതിരാജ സംവിധാനം ചെയ്ത ‘എന്‍ ഉയിര് തോഴന്’ എന്ന ചിത്രത്തില്‍ നായകനായി തമിഴ് സിനിമ ലോകത്തേക്ക് ചുവടു വെച്ച നടനാണ് ബാബു. എന്നാല്‍ ‘മാനസര വാഴ്ത്തുക്കളേന്‍’ എന്ന സിനിമയില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബാബു ശരീരം തളര്‍ന്ന് ദീര്‍ഘ നാളായി കിടത്തത്തിലാണ്
ഏകദേശം 25 വര്‍ഷങ്ങളായി ബാബു കിടക്കയില്‍ തന്നെയാണ്. ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലൂടെയാണ് അദ്ദേഹം. നടന്റെ അവസ്ഥ അറിഞ്ഞ് ഭാരതിരാജ ബാബുവിനെ കഴിഞ്ഞ ദിവസം കാണാനെത്തിയിരുന്നു. തന്നെ സഹായിക്കണമെന്ന് പറഞ്ഞ് ബാബു കരഞ്ഞപ്പോള്‍ സങ്കടം സഹിക്കാനാകാതെ വികാരാധീനനാവുകയാണ് ഭാരതി രാജ. 1991 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തിലാണ് ബാബു ആദ്യം അഭിനയിക്കുന്നത്.
തൊണ്ണൂറുകളിലെ ‘പെരും പുലി, തയ്യമ്മ’ തുടങ്ങിയ ചിത്രങ്ങളിലും ബാബു നായകനായി അവതരിപ്പിച്ചിട്ടുണ്ട്. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹന്‍ സംവിധാനം ചെയ്ത സ്മൈല്‍ പ്ലീസ് എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
