News
ഏഷ്യനെറ്റിലെ ആദ്യ മുന്‍ഷി’ കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു
ഏഷ്യനെറ്റിലെ ആദ്യ മുന്‍ഷി’ കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു
Published on
മലയാള ചലച്ചിത്ര-നാടക നടനും, ഏഷ്യാനെറ്റിന്റെ മുന്‍ഷി എന്ന ടെലിസ്കിറ്റിലെ അഭിനേതാവുമായിരുന്ന പരവൂര്‍ കുറുമണ്ടല്‍ അശ്വതിയില്‍ കെ.ശിവശങ്കരക്കുറുപ്പ് അന്തരിച്ചു. ഏഷ്യാനെറ്റിലെ മുന്‍ഷിയിലൂടെ ലോകശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 73-ാമത്തെ വയസ്സിലാണ് മുന്‍ഷിയായി അഭിനയിക്കാന്‍ എത്തിയത്
കെ.പി.എ.സി.യുടെ ഇരുമ്ബുമറയെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിത്. ആള് ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഭാര്യ: പരേതയായ ലീലാകുമാരി. മകള്‍: ഗോപീകൃഷ്ണ (റിട്ട. ഉദ്യോഗസ്ഥന്, ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്) മരുമക്കള്‍: സതികുമാരി, പരമേശ്വരപിള്ള, മിനി.
Continue Reading
You may also like...
Related Topics:news
