News
സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു
സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു
Published on
പ്രമുഖ നാടക- സീരിയല്‍ സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറു ദിവസമായി വീട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വ സ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.സ്ത്രീ, മിന്നുകെട്ട് തുടങ്ങിയ മെഗാ സീരിയലുകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്
ഗാനരചന, ഹാര്‍മോണിയും- കീബോര്‍ഡ് വാദകന്‍, സംഗീത അധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തി നേടിയ അസീസ് ബാവ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. നത്തിങ് ബട്ട് മ്യൂസിക് എന്ന പേരില്‍ സംഗീത ഗ്രൂപ്പിനും രൂപം നല്കി. ചുള്ളിക്കല്‍ സ്വദേശിയാണ്. ഗായകന് ഗുല്മുഹമ്മദിന്റേയും ഗായിക സാറാ ഭായിയുടേയും മകനാണ്. സൈനബയാണ് ഭാര്യ.
Continue Reading
You may also like...
Related Topics:news
