ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവര്‍ കൈയ്യടി അര്‍ഹിക്കുന്നു; ഡല്‍ഹി പൊലീസിനെ ആക്ഷേപരൂപത്തില്‍ പരിഹസിച്ച് തപ്സി പന്നു
Published on
ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ തടങ്കലില്‍ വെയ്ക്കാന്‍ സ്റ്റേഡിയമാവശ്യപ്പെട്ട ഡല്‍ഹി പൊലീസിനെതിരെ പ്രതികരിച്ച് നടി തപ്സി പന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി പ്രതിഷേധം അറിയിച്ചത്.’ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവര്‍ കൈയ്യടി അര്‍ഹിക്കുന്നു’, ആക്ഷേപരൂപത്തില്‍ നടി പ്രതികരിച്ചു. എന്‍ ഡി ടി വിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തപ്സിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഡല്ഹിയിലെഒൻപത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിനായി പൊലീസ് സര്‍ക്കാരിനോട് അനുമതി തേടി. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
Continue Reading
You may also like...
Related Topics:thapsi pannu
