മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചതിനാല്‍ ജൂറി ജോലി കൃത്യമായി ചെയ്തു; ജല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. 93മത് ഓസ്കാർ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രി.2011ല്‍ ആദാമിന്റെ മകന് അബുവിന് ശേഷം ഓസ്കര് നാമനിര്‍ദേശം നേടുന്ന ആദ്യ ചിത്രം കൂടിയാണ് ജ ല്ലിക്കെട്ട്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ.
ബോളിവുഡിലെ സിനിമാ മാഫിയയ്ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല എന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.
ജല്ലിക്കട്ടിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായപ്രകടനം മലയാള സിനിമ പ്രേമികളെ ചൊടിപ്പിച്ചിട്ടുണ്ട്. ജല്ലിക്കട്ട് എന്ന സിനിമയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം പൊള്ളയായ അവകാശവാദങ്ങളെന്നായിരുന്നു അവരുടെ പ്രതികരണം. സിനിമ കണ്ടു കഴിഞ്ഞാലും ഇതേ അഭിപ്രായത്തിൽ കങ്കണ ഉറച്ചു നിൽക്കുമോയെന്ന് കണ്ടറിയണമെന്നും ചിലർ പ്രതികരിച്ചു
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. നിരവധി അന്താരാഷ്ട്ര വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട് . എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം. ആന്റണി വര്‍ഗീസ്, ചെമ്ബന്‍ വിനോദ്, സാബുമോന് അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
